Monday, September 5, 2011

എന്റെ സ്വന്തം മോളൂസ്…




അറേബ്യൻ മണലാരണ്യത്തിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന എന്റെ ചിന്തകളിലേക്ക് മോളൂസ്- നീ കടന്നു വന്നത് അനന്തവിശാലമായ മരുഭൂമിയിൽ കണ്ട മരുപച്ചയായതു കൊണ്ടാണെന്ന് ഞാൻ പറയില്ല. അത്തരം ധാരാളം കണ്ടിട്ടുള്ള എനിക്ക് അതിനോടൊന്നും തോന്നാത്ത ഒരു പ്രത്യേകത നിന്നിൽ എന്തുകൊണ്ട് തോന്നി എന്നതിനു എനിക്ക് മറുപടിയുമില്ല. എന്നാൽ ഉണങ്ങി വരണ്ടു കിടക്കുന്ന കൃഷിഭൂമിയിൽ, ദൈവത്തിന്റെ അനുഗ്രഹം പോലെ പെയ്തു വീണ മഴത്തുള്ളികൾ മണ്ണിലേക്ക് അലിഞ്ഞിറങ്ങുന്നത് കാണുമ്പോൾ ഒരു കർഷകന്റെ മനസ്സിനുണ്ടായേക്കാവുന്ന കുളിർമ്മയെക്കാൾ എത്രയോ അവർണ്ണനീയമായത്ര കുളിർമ്മയും, ആഹ്ളാദവുമാണു നിന്നെ കണ്ടപ്പോൾ എനിക്കുണ്ടായത്.

സ്വപ്നത്തിൽ പോലും ആഗ്രഹിക്കാതിരുന്ന പ്രവാസ ജീവിതത്തിന്റെ ചതിക്കുഴിയിലേക്ക് ജീവിതസാഹചര്യം കൊണ്ട് എങ്ങിനെയോ എത്തിപ്പെട്ട എനിക്ക് ഈ “Worst Expatriate Life”-ൽ ലഭിച്ച ഏറ്റവും അമൂല്യമായ ഒന്നാണ് എന്റെ സ്വന്തം മോളൂസ്. ഗ്രിഗ്ഗോറിയൻ കലണ്ടറനുസരിച്ച് അവിശ്വസനീയമായ ഇരുപത്തിയഞ്ച് ദിവസത്തെ പരിചയം മാത്രമേ മോളൂസുമായിട്ടൊള്ളൂവെങ്കിലും, തമ്മിലുള്ള ബന്ധത്തിന്റെ ആഴം, ജന്മ-ജന്മാന്തരങ്ങളായുള്ള ബന്ധത്തേക്കാളും എത്രയോ വലുതാണ്.ഒന്നു മിണ്ടാതിരുന്നാൽ, ഒന്നു വിളി കേൾക്കാതിരുന്നാൽ, ആവശ്യപ്പെട്ടത് സാധിച്ചു കൊടുക്കാതിരുന്നാൽ, മെസ്സേജിനു മറുപടി അയക്കാതിരുന്നാൽ............ ഹൊ... അതിന്റെ കോൺസീക്വൻസ് ഊഹിക്കാൻ പോലും കഴിയില്ല.
എന്താണു എന്റെ മോളൂസിൽ, പ്രത്യേകമായി ഞാൻ കണ്ടത്..... ഒരു പക്ഷെ...... സ്നേഹിക്കാൻ മാത്രമറിയുന്ന ആ ഹൃദയത്തിന്റെ മാധുര്യമോ....??......അതോ... ചിരിക്കുമ്പോൾ പ്രത്യേക രീതിയിൽ ആകൃതി പ്രാപിക്കുന്ന ചുണ്ടുകളുടെ ആകാര ഭംഗിയോ...??....അതോ...കീഴ്താടിയുടെ ഓമനത്വമുള്ള രൂപമോ..??...അതോ.... എന്നെ വിളിക്കാനുപയോഗിക്കുന്ന “കൊച്ചൂ” എന്ന വാക്കിൽ അടാങ്ങിയിരിക്കുന്ന പേരിട്ടു വിളിക്കാനറിയാത്ത സ്നേഹത്തിന്റെ തീവ്രതയോ....??....

അറിയില്ല... എനിക്കൊന്നും അറിയില്ല......

പക്ഷെ... ഇനിയും പേരിട്ടിട്ടില്ലാത്ത സ്നേഹത്തിന്റെ മറ്റൊരു രൂപത്തിലുള്ള ഭാവനാലോകത്തെ രണ്ട് ഇണകളെപോലെയാണു ഞങ്ങൾ ഇന്ന്..... പിരിഞ്ഞിരികാൻ വയ്യാത്തത്ര അടുത്തിരിക്കുന്നു..... അവൾ എന്നും.. എന്റെ മാത്രം “മോളൂസ്” ആയിരിക്കും...!!! ഞാൻ അവളുടെ സ്വന്തം കൊച്ചുവും....!!!

No comments:

Post a Comment