Tuesday, February 21, 2012

എന്റെ പ്രിയപത്നിയുടെ കത്തുകൾ (ഭാഗം ഒന്ന്)




ഇക്കാ…ഇപ്പോൾ സമയമെത്രയായെന്നറിയുമോ…?? 01.24 (അർദ്ധരാത്രി)… തഹജ്ജുദ് നിസ്കരിക്കാൻ എഴുന്നേറ്റതായിരുന്നു… പ്രാർഥന കഴിഞ്ഞ്; നിഷ്കളങ്കനായി ബെഡ്ഡിൽ ചെരിഞ്ഞു കിടന്നുറങ്ങുന്ന മോനെ കുറെ നേരം നോക്കിയിരുന്നു.അവനിപ്പോൾ ഒന്നര വയസ്സായി. വിക്യതി കൂടിയിട്ടുണ്ട്.... ഓരോന്നോർത്തപ്പോൾ ഇക്കയും മനസ്സിലേക്കു വന്നു. ഇക്ക അടുത്തില്ലലോ എന്ന ചിന്തയും….. എന്തിനോ വേണ്ടിയുള്ള ഈ നിശബ്ദതയും… ഫാനിന്റെ ഇളങ്കാറ്റും ഒക്കെയായപ്പോൾ തോന്നി… ഇക്കാക്ക് ഒരു കത്തെഴുതിയാലോ എന്ന്. നാളെയാണു അടുത്ത വീട്ടിലെ ഹംസക്ക അങ്ങോട്ട് വരുന്നത്…. ഇൻഡർനെറ്റ് ഫോണിന്റെ ഈ കാലത്തും കത്തെഴുതണമെന്നു വാശി പിടിക്കുന്ന ഇക്കായുടെ ആഗ്രഹം പലപ്പോഴും മനസ്സിൽ ചിരി വരുത്തും. പക്ഷെ.. കത്തെഴുതുമ്പോഴും അതു വീണ്ടും വായിച്ച് തെറ്റു തിരുത്തി ഇക്കാക്ക് അയച്ച് തരുമ്പോഴുമൊക്കെ കിട്ടുന്ന ഒരു മനസ്സുഖം പറഞ്ഞറിയിക്കാൻ പറ്റാത്തത്രയാണ്.

……………… ………. …………….. …………....
…………………. ………. …………… ……………...
.......... ...... ..... ...

ഇക്ക ഇപ്പോൾ അടുത്തുണ്ടായുരുന്നെങ്കിൽ എന്നാശിച്ചു പോവുന്നു… ഈ ഏകാന്തതയെ കുറിച്ചോർക്കുമ്പോൾ വല്ലാത്തോരു ടെൻഷനാണ്.. ഈ നഷ്ടം എത്രത്തോളമാണിക്കാ….പണ്ട് കോളേജിലെ ഇക്കാടെ ലവർ പറഞ്ഞ പോലെ ആണ്ടിലൊരിക്കലുള്ള ഒരുമിക്കൽ എങ്കിലും ഉണ്ടല്ലോ എന്നു കരുതി സമാധാനിക്കാമല്ലേ…..പ്ലസ്-ടു – ഡിഗ്രി പഠനകാലാത്ത് അഞ്ചോളം പെൺകുട്ടികളെ പ്രേമിക്കുകയും, അവരുമായി ഇപ്പോഴും നല്ല സൌഹ്യതം നിലനിർത്തുകയും, എനിക്കു അവരെയെല്ലാം പരിചയപ്പെടുത്തുകയും ചെയ്ത ഇക്കാടെ പ്രവർത്തി ആദ്യമൊക്കെ എനിക്കു ദേഷ്യവും സങ്കടവുമൊക്കെ വരുത്തിയിരുന്നു. പക്ഷെ പിന്നീടത് എനിക്ക് ഇക്കായിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയാണുണ്ടായത്. പ്രവാസിയായതിനു ശേഷം, ഇക്കാടെ 1994 മുതലുള്ള ഡയറികളെല്ലാം ഞാൻ വായിച്ചു തീർത്തു. അതു വായിച്ചപ്പോൾ ഇക്കയോടെനിക്കു സ്നേഹം കൂടുകയാണൂണ്ടായത്. പക്ഷെ ചിലതെല്ലാം ഞാൻ ഒരു പേപ്പറിൽ നോട്ട് ചെയ്തു വെച്ചിട്ടുണ്ട്.. ഇനി ഇക്ക ഫോൺ ചെയ്യുമ്പോൾ അതിന്റെ വിശദീകരണം ചോദിക്കാൻ വേണ്ടി…. പേടിക്കുകയൊന്നും വേണ്ട… പ്ലസ്ടുവിന് ഇക്ക ഫിസിക്സിന്റെ ലാബിൽ വെച്ച് ( Lenses & Light waves transmits practical) എന്തിനാണു അടിയുണ്ടാക്കിയത്…?? എന്തിനാണു പോക്കറ്റിൽ എപ്പോഴും ചെറിയ മിറർ കൊണ്ടു നടന്നിരുന്നത്… മാതമാറ്റിക്സിന്റെ ടീച്ചർ ഡെസ്റ്റർകൊണ്ട് ഇക്കയെ എറിഞ്ഞതെന്തിനാണു എന്ന് തുടങ്ങി ചെറിയ കാര്യങ്ങളേ ഞാൻ എഴിതിയെടുത്തിട്ടുള്ളൂ… അതിന്റെ വിശദീകരണം ഡയറിയിൽ ഇല്ല.. അപ്പോ അതിലെന്തോ തരികിട ഇണ്ടെന്ന് ഒരു സംശയം……!!!! അത്രയേയുള്ളൂ….ട്ടോ…

ഇക്ക ഓർക്കുന്നുണ്ടോ നമ്മുടെ വിവാഹ ജീവിതത്തിന്റെ ആരംഭത്തിൽ ഞാൻ പറഞ്ഞത്.. എന്റെ കൂട്ടുകാർക്കെല്ലാം കിട്ടിയത് ഗൾഫുകാരായ ഭർത്താക്കന്മാരെയാണെന്നും… ഇക്ക നാട്ടിൽ തന്നെ വർക്കു ചെയ്യുന്ന ആളായതുകൊണ്ട് ഞാൻ ഭാഗ്യവതിയാണെന്നും…??? ശരിക്കു പറഞ്ഞാൽ എനിക്ക് അഹങ്കാരമായിരുന്നു അതിനെ കുറിച്ചോർക്കുമ്പോൾ.. എന്റെ കൂട്ടുകാരികളോട് ഇക്കാര്യം ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു…. പക്ഷെ അവസാനം ഇക്കയും ഒരു പ്രവാസിയായി.. ഞാനൊരു പ്രവാസിയുടെ ഭാര്യയും…..!!! അത്യാവശ്യം എന്തെങ്കിലുമൊക്കെ സമ്പാധിച്ച് നാട്ടിലേക്കു എത്രയും പെട്ടെന്ന് മടങ്ങാമെന്നല്ലേ ഇക്ക എനിക്കു വാക്കു തന്നത്…അങ്ങിനെയാണെങ്കിൽ അതെന്തൊക്കെയാണിക്കാ….??? എന്റെ ഉപ്പയെ പോലെ ഇരുപത് വർഷം പ്രവാസിയാവാനൊന്നും ഞാൻ ഇക്കയെ സമ്മതിക്കില്ല… എനിക്കു താങ്ങാൻ കഴിയില്ല ഈ വിരഹജീവിതം.. എന്റെ ഉമ്മ എത്ര അനുഭവിക്കുന്നുണ്ടാവും…പാവം. നമുക്ക് കൂടുതലൊന്നും ആഗ്രഹിക്കണ്ടാ…. ഒരു കൊച്ചു വീട്….അത്യാവശ്യം മാത്രം സൌകര്യങ്ങളുള്ളത്… അതിലപ്പുറമൊന്നും വേണ്ട ഇക്കാ…. ഈ വിരഹജീവിതത്തെ കുറിച്ച് കൂടുതൽ ആഴത്തിലേക്ക് ചിന്തിച്ചാൽ തലപെരുക്കും…

ഇനിയെന്താ ഇക്കാ… നാളെ മദ്രസയിലെ ഉസ്താതുമാർക്ക് ഭക്ഷണം ഇവിടുന്നാണ്. നേരത്തെയെണീൽക്കണം…പിന്നെ ഇക്കാക്കു കൊടുത്തയക്കാനുള്ള ബീഫ് റെഡിയാക്കണം….. ഞാൻ ഒന്നു കൂടി ഉറങ്ങട്ടെ…..സമയം കിട്ടുവാണേൽ..പേജിന്റെ എണ്ണം കൂട്ടാൻ ശ്രമിക്കാം.

സ്നേഹപൂർവം…

മനുമോന്റെ ഉമ്മ……. അല്ല………. ഇക്കാടെ പത്നി….

6 comments:

  1. ഫസലൂ.....
    പ്രവാസത്തില്‍ വിരഹത്തിന്‍റെ ചൂട് പലപ്പോഴും അറിയുന്നത്,ഇപ്പോള്‍ ഭാര്യയുടെ ടെലെഫോണ്‍ നിശ്വാസങ്ങലിലാണ്
    പക്ഷെ..കാലം മാറുമ്പോഴും പഴയ കത്തുകളുടെ ഓര്‍മ്മകള്‍ നന്നായി ഓര്‍ക്കാനായി ഇവിടെ...
    ഭാവനയായാലും,യാധാര്ത്യത്തിന്റെ കിനാവുകള്‍ ഈ..പോസ്റ്റ്‌ നന്നായി ഉള്കൊണ്ടിരിക്കുന്നു...
    ആശംസകള്‍.......

    ReplyDelete
  2. നന്ദി സഹി..ഭായ്....
    ഓരോ പ്രവാസിയും അവരുടെ വേദന പലരീതിയിൽ പങ്കു വെക്കുമ്പോൾ... ഒരു പ്രവാസി പത്നിയുടെ ഭാഗത്തു നിന്നുകൊണ്ട് ആരോർക്കാൻ... അവരനുഭവിക്കുന്ന വിരഹവേദന... ജീവിതത്തിലെ ഒറ്റപ്പെടൽ...വിഷമഘട്ടങ്ങളിൽ അശ്വസിപ്പിക്കാൻ ആരുമില്ലാത്ത അവസ്ഥ.... അതിനുവേണ്ടി ചെറുതായ് ഒന്നു ശ്രമിച്ചതാണ്...

    ReplyDelete
  3. ഫസ്ളൂ....ശരിക്കും ഗ്രിഹാതുരത്വത്തിന്റെ തണുത്ത ഓര്‍മ്മകള്‍ ഈ കത്തിലൂടെ പുറത്തേക്കു വരുന്നു....നന്നായിട്ടുണ്ട്....

    ReplyDelete