Sunday, August 5, 2012

ഒരു മിസ്സ്ഡ് കോളിൻ മറയത്ത്


ജിദ്ധ എയർപോർട്ടിൽ വെച്ച് എനിക്കുണ്ടായ അനുഭവ കഥ (പര്‍ദ്ധയിടാത്ത നായരുകുട്ടി) ഫെയ്സ്ബുക്കിലും ബ്ലോഗിലും പോസ്റ്റ് ചെയ്ത ശേഷം കുറെയധികം ഫ്രണ്ട്സ് “നായരുകുട്ടി വിളിച്ചോ.. ഹോസ്പിറ്റലിൽ പോയി അന്വേഷിച്ചു നോക്കിക്കൂടെ” എന്നൊക്കെ ചോദിച്ച് അവരുടെ കുര്യോസിറ്റി പ്രകടിപ്പിച്ചുകൊണ്ടിരുന്നു, ആ സംഭവം നടന്നിട്ട് ഇന്നേക്ക് ഒരാഴ്ചയിലധികമായി. ഓഫീസ് ഡ്യൂട്ടി കഴിഞ്ഞ് ഫ്രഷായി നമ്മുടെ ഫെയ്സ്ബുക്കിലും മറ്റും വായ പൊളിച്ചിരിക്കുന്നതിനിടയിലാണു ഫെയ്സ്ബുക്കിലെ കൂട്ടുകാരനായ ഫസൽ പാറക്കലിന്റെ വിളി. “ഞാൻ നിന്റെ അടുത്തുള്ള ടൌണിൽ ഉണ്ട്, അങ്ങോട്ട് വരാം” എന്നു പറഞ്ഞ് ഫോൺ വെച്ചു.

കുറെ കഴിഞ്ഞിട്ടും അവനെ കാണാതിരുന്നപ്പോൾ ഫസലിനു തിരിച്ചു വിളിച്ചു “ എവിടെ നീ... വഴി പിഴച്ചോ...???” എന്ന് ചോദിച്ചു. അപ്പോ ആ ഡേഷിന്റെ മോൻ പറയാ “ അന റൂഹ് സീത..” ഏതാ ഭാഷ എന്നു മനസ്സിലായില്ലെങ്കിലും കാര്യം മനസ്സിലായി. “ചതിയൻ ഫസൽ പാറക്കൽ തുലയട്ടെ” എന്നു പറഞ്ഞ് ഗ്രൂപ്പിലൊരു പോസ്റ്റിട്ട് അരിശം തീർത്തു. അപ്പോഴാണു നമ്മുടെ “ചെറിയ” വലിയ മനുഷ്യൻ “അരിമ്പ്രയാണു ഭൂലോക ചതിയൻ” എന്നൊരു കമന്റുമായി വന്നത്. എന്നെ ഏൽ‌പ്പിച്ച ഒരു കാര്യം ചെയ്യാതിരുന്നതിനുള്ള ദേഷ്യം തീർത്തതാണെന്നു മനസ്സിലായപ്പോൾ പെട്ടെന്നു തന്നെ പറഞ്ഞതിനെ മൂന്നിരട്ടിയാക്കി ബോണസടക്കം ചെയ്തു കൊടുത്തു.



വാച്ചിൽ സമയം നോക്കി. ഒമ്പതര കഴിഞ്ഞു. ഫോണും മറ്റും റൂമിൽ തന്നെ വെച്ച് ഡിന്നർ കഴിക്കാൻ വേണ്ടി കിച്ചണിലൽ പോയി. ഡിന്നർ കഴിച്ചു തീരാറായപ്പോഴാണു ഫോൺ റിങ്ങ് ചെയ്യുന്നതു പോലെ തോന്നിയത്. പെട്ടെന്നു തന്നെ കൈ കഴുകി ഓടി റൂമിൽ ചെന്നു നോക്കുമ്പോളുണ്ട് മൂന്നു മിസ്സ്ഡ് കോൾ....!!!

പരിചയമില്ലാത്ത നമ്പർ........!!!ആരായിരിക്കും...??

റബ്ബേ.... നമ്മുടെ നായരുകുട്ടിയെങ്ങാനും ആയിരിക്കുമോ...??

ഏത് നായരുകുട്ടി...?? അന്ന് എയർപോർട്ടിൽ വെച്ചു കണ്ട.... ...അതെ അവൾ ആയിരിക്കും....ഒരു പക്ഷെ മൊബൈൽ കണക്ഷൻ എടുത്തിട്ടു വിളിക്കാം എന്നു കരുതി കാത്തിരുന്നതാകും... പാവം കുട്ടി....!!! അവളെയാണല്ലോ ഞാൻ വെറുത്തത്....അവളുടേ വിവരം കിട്ടിയിട്ടു വേണം ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിടാൻ... അൽ-അമീനും.. തുഷാരക്കും...ഒക്കെ സമാധാനം ആകും.....

ഹോ.... പെട്ടെനു തന്നെ തിരിച്ചു വിളിക്കാൻ വെപ്പ്രാളപ്പെട്ടു നോക്കുമ്പോൾ അവിടെ നമ്പർ ബിസി... കട്ടു ചെയ്തു വീണ്ടും അടിച്ചു......!! നോ രക്ഷ... ബിസി തന്നെ... :(

ഒരു പക്ഷെ... എന്നെ വീണ്ടും ട്രൈ ചെയ്യുവാണെങ്കിലോ... ഉടനെ തന്നെ ഡയൽ ചെയ്യൽ നിറുത്തി ഫോൺ കയ്യിൽ പിടിച്ചു കാൾ വരുന്നതും നോക്കി നിന്നു... സെക്കന്റുകൾ.... മിനുട്ടുകൾ...കൊഴിഞ്ഞുകൊണ്ടിരുന്നു.... എന്തോ…. ഓരോ സെകന്റിനും ഒരുപാടു ദൈർഘ്യം ഉള്ളതു പോലെ…. ഹ്യദയത്തിന്റെ മിടിപ്പിനു വേഗം കൂടുന്നുവോ...?? ദൈവമേ......... അവൾ തന്നെ ആയിരിക്കില്ലേ....?? എന്റെ കാത്തിരുപ്പിനു ഇപ്പോ അറുതിയാകും… അവളെ കാണാൻ പോകണം.. പറ്റുവാണേൽ അടുത്ത വ്യായാഴ്ച തന്നെ പോകാം.

അവളോടു എങ്ങിനെ സംസാരിച്ചു തുടങ്ങും... “ഹെല്ലോ ഗുഡ് ഈവനിങ്ങ്” എന്നു പറഞ്ഞാലോ.... അല്ലെങ്കിൽ വേണ്ട..... “യെസ് ഫസൽ ഈസ് ഹിയർ” എന്നു പറയാം..... ശ്ശെ.... നമ്മൾ മലയാളികൾ അല്ലേ.... ചുമ്മാ “നമസ്ക്കാരം” എന്നു പറഞ്ഞാൽ മതിയല്ലോ...!! നോ.... ഇതു സൌദി അറേബ്യയാണ്.. “അസ്സലാമു അലൈക്കും.. ഫസൽ ഈസ് ഹിയർ” എന്നു തന്നെ പറയാം എന്നങ്ങിനെ ഉറപ്പിച്ചിരിക്കുമ്പോൾ.........ദേ......

അള്ളാ...... ദാ..ഫോണിന്റെ സ്ക്രീൻ ലൈറ്റ് കത്തുന്നു.......അതാ ഒരു നമ്പർ എഴുതി കാണിക്കുന്നു.... നേരത്തെ വിളിച്ച അതേ നമ്പർ....പരിചയമില്ലാത്ത നമ്പർ........ റിങ്ങ് ടോൺ കേട്ടു തുടങ്ങി......... വിറക്കുന്ന കൈകളോടെ ടെച്ച് സ്ക്രീനിലെ പച്ച ബട്ടൻ വലത്തോട്ട് ഡ്രാഗ് ചെയ്യാൻ വെമ്പി.... വേണ്ട…... ഫോൺ പെട്ടെന്നു തന്നെ എടുക്കണ്ടാ... ഞാൻ തിരക്കിലായിരുന്നെന്നു തോന്നിക്കോട്ടേ എന്നു കരുതി മൂന്ന് റിങ്ങ് വരെ കാത്തിരുന്നു.... ദാ.. മൂന്നാമത്തെ റിങ്ങും അടിച്ചു... ഞാൻ ഫോൺ അറ്റന്റു ചെയ്തു...

“ഹെല്ലോ... യെസ്...ഫസൽ” എന്നു പറഞ്ഞു നിർത്തി...... അവിടുന്ന് ഒരു കിളിനാദം കേൾക്കുന്നുണ്ടോ....ഞാൻ ചെവി കൂർപ്പിച്ചു നിന്നു.......നോ.. കുറച്ചു നേരത്തെ നിശ്ബ്ദത.... അവൾ എങ്ങിനെ സംസാരിച്ചു തുടങ്ങണം എന്നു കരുതി നാണിച്ചു നിൽക്കുകയായിരിക്കും.

എന്തിനാ നാണിക്കുന്നത് അല്ലേ... നേരത്തെ എയർപോർട്ടിൽ വെച്ച് സംസാരിച്ചതല്ലേ... ഇനിയും നാണമോ..അതോ ഞാൻ ഫോൺ അറ്റന്റ് ചെയ്തത് അവൾ അറിഞ്ഞിട്ടുണ്ടാവില്ലേ..? ഫോണിന്റെ സ്ക്രീനിലേക്കു നോക്കി…അതെ…. കാൾ ആക്റ്റീവാണ്… നല്ല റെയ്ഞ്ച് ഉണ്ടു താനും… പിന്നെന്താ ഒരു താമസം..??

ഞാൻ ഒരിക്കൽ കൂടി “ഹെല്ലോ..” എന്നു പറഞ്ഞു..

അപ്പോഴുണ്ട് കർക്കടകമാസത്തിലെ വെള്ളിടി പോലെ ..

“അലോ... പസലൂ.... ജ്ജ്.. എബ്ടെയ്നു.. ഞാൻ എത്ര നേരായി ബിളിക്ക്ണു... എത്താ അനക്കു പണി..” എന്ന് പറഞ്ഞു കൊണ്ട് ഒരു പുരുഷ ശബ്ദം.....!!!

പേടിയോടെയും... ദേശ്യത്തോടേയും ഞാൻ ചോദിച്ചു.. “ഹു...ഈസ് ദേർ...??”.

“ഇത് ഞാനാടാ... ഫസൽ പാറക്കലാ... ഇതു എന്റെ ഒരു ചെങ്ങായിന്റെ മൊബൈലാ... ഇതീന്നു അന്റെ സവ നമ്പറിലേക്കു ഫ്രീകാൾ ആണ്. അതോണ്ടാ ഇതീന്നു ബിൾച്ചത്.”

ഒത്തിരി നിരാശയോടെയും, പ്രതീക്ഷകൾ തകിടം മറിഞ്ഞ സങ്കടത്തോടെയും ഞാൻ ചോദിച്ചു..

“എ…എ…എ...എന്തിനാ നീ വിളിച്ചേ...??”

“അല്ല... പിന്നെയ്.. ഈ എമിറേറ്റ് ബിമാനത്തിൽ എത്ര കിലോ ലാഗ്ഗേജ്ജ് കൊണ്ടൂ പോകാൻ പറ്റും. ടിക്കറ്റിൽ മുപ്പത് കിലോ ആണു എഴുതിയത്... കൂടുതൽ പറ്റുമോ...??“ പാറക്കൽ ചോദിക്കുവാ.....

“ന്റെ പാറക്കലേ... ഞാൻ എമിറേറ്റിൽ ഇതുവരെ യാത്ര ചെയ്തിട്ടില്ല... എനിക്കതിനെ പറ്റി ഒന്നും അറിയത്തുമില്ല” എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു..!!

ദൈവമേ... നീ എന്നെ ഒരുപാടു മോഹിപ്പിച്ചു.. എന്റെ കാത്തിരുപ്പ് അവസാനിക്കുമെന്ന് കരുതി. ഇല്ല…… അവസാനിച്ചിട്ടില്ല….. ഇനി….??

പ്രതീക്ഷയോടേ.... ആ പാവം പേടമാനിനെ പോലോത്ത നായരുകുട്ടിയുടെ വിളിയും കാത്ത് ....... ഓരോ അനോണിമസ് കാൾ വരുമ്പോഴും അവളായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ അറ്റന്റ് ചെയ്തുകൊണ്ട്…..ഞാനിപ്പോഴും ഇവിടെ കാത്തിരിക്കുന്നു.....!!!!



.