Thursday, July 5, 2012

എന്റെ സാഫീ... പ്രിയതമേ.....




എന്റെ സാഫീ...നിന്നെയും കുഞ്ഞിനെയും പിരിഞ്ഞ് ഈ മണാലാരുണ്യത്തിലേക്ക് പോന്നിട്ട് ഒരു വർഷം കഴിഞ്ഞു. ഇപ്പോഴത്ത സാഹചര്യത്തിൽ ലീവ് ഡ്യൂ ആയിട്ടും പോരാൻ പറ്റുന്നില്ലാലോ എന്ന വിഷമം. ഹജ്ജ് കഴിയുന്നതു വരെ എങ്ങിനെ തള്ളി നീക്കും എന്നോർക്കുമ്പോ.....

ഞാൻ പോരുമ്പോ നമ്മുടെ മനുക്കുട്ടൻ നടക്കാൻ തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ.. ഇപ്പോ അവൻ സംസാരിക്കാൻ തുടങ്ങി. “പപ്പാ“ എന്ന വിളി ഫോണിൽ കൂടി കേൾക്കുമ്പോൾ... “അവ്വ” എന്നു പറഞ്ഞ് ഉമ്മ തരുമ്പോൾ...ഷോക്കേസിൽ വച്ച പപ്പായുടെ ഫോട്ടോ കയ്യിൽ കൊടുത്താലേ അവൻ ഭക്ഷണം കഴിക്കൂ എന്നു നീ പറഞ്ഞപ്പോൾ...ഉറങ്ങുമ്പോൾ പപ്പായുടെ ഫോട്ടോ കെട്ടിപിടിച്ചാണു മോൻ ഉറങ്ങാറ് എന്നു കേട്ടപ്പോൾ അങ്ങോട്ട് പറന്നെത്താൻ തോന്നിയിട്ടുണ്ട്.. പക്ഷെ... പ്രവാസിയുടെ നഷ്ടനൊമ്പരങ്ങൾ ആരു കേൾക്കാനാ... പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. എന്തിനാണിങ്ങനെ ജീവിതം നഷ്ടപെടുത്തി ഇവിടെ നിൽക്കുന്നത് എന്ന്...??

ഓർമ്മയുണ്ടോ... വിവാഹ ശേഷം... നിന്റെ ആദ്യ പിറന്നാളിനു അർദ്ധ രാത്രി ക്യത്യം 12.00 മണിക്ക് നിന്നെ വിളിച്ചുണർത്തി സമ്മാനം തന്നത്.... മനുക്കുട്ടൻ ജനിക്കുന്നതിനു മുമ്പ്, ബൈക്കിൽ നമ്മൾ ഗൂഡല്ലൂർ വരെ പോയത്... ചുരമിറങ്ങുമ്പോൾ കാട്ടാനയെ കണ്ടത്... തേയിലക്കാട്ടിലൂടേ കുറേ ഉൾഭാഗത്തേക്ക് പോവണമെന്ന് നീ വാശി പിടിച്ചത്... റോഡ് സൈഡിൽ ഷാൾ വിരിച്ച് അസർ നമസ്കരിച്ചത്...?? നാടുകാണിയിലെ ഉള്ളിവടയുടേ ടേസ്റ്റിനെ പറ്റി പറഞ്ഞത്.... രാത്രി ഹൈവേയിൽ വച്ച് പോലീസ് പിടിച്ചത്... മഹർമാല കാണിച്ചു കൊടുത്ത് രക്ഷപ്പേടാൻ നോക്കുമ്പോ അതു നീ ധരിച്ചിട്ടില്ല എന്നു കണ്ട് പേടിച്ചത്... എറണാകുളത്തേക്ക് പോവാൻ വേണ്ടി അങ്ങാടിപുറം റയിൽ-വേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ട്രയിൻ പോയത്...?? എറണാകുളം സുഭാഷ് പാർക്കിൽ കമിതാക്കളൂടെ പ്രണയലീലകൾ ഒളിച്ചു നോക്കി നടന്നത്...?? മടങ്ങി വരുമ്പോൾ ട്രയിനിൽ നിന്റെ മടിയിൽ തല ചായ്ച്ച് വെച്ച് ഉറങ്ങിയത്. ജുമുഅ നമസ്കാരത്തിനു നിന്നെ നിർബന്ധിച്ച് പള്ളിയിലേക്ക് കൊണ്ടു പോയത്....?

എല്ലാം നഷ്ടവസന്തങ്ങളെ പോലെ മനസ്സിനെ നൊമ്പരപ്പെടുത്തികൊണ്ടിരിക്കുന്നു.. വരാനുള്ള നിമിഷങ്ങളെങ്കിലും നിന്നോടൊപ്പം കഴിയാൻ സാധിച്ചിരുന്നെങ്കിൽ.... എന്റെ പ്രിയതമേ.. നീ എന്നോട് ക്ഷമിക്കണേ.........നിന്നെ ഒറ്റക്കാക്കി ഈ മണാലാരണ്യത്തിലേക്ക് പോന്നതിന്..... :(

3 comments:

  1. പ്രവാസത്തിനിടയില്‍ നമുക്ക് നഷ്ടമാവുന്ന കുടുംബ ജീവിതത്തിന്റെ നേര്‍.കാഴ്ച...
    വായിച്ചപ്പോള്‍ വല്ലാത്തൊരു..ഫീലിംഗ്...ഫസ്ളൂ...

    ReplyDelete
  2. മോനെ ഫസല് നൈസ് ,,,,,പക്ഷെ ഈ കാത്തിരിപ്പിനും ഉണ്ട് ഒരു സുഖം ...പ്രവാസ ജീവിതത്തിലെ , എറ്റവും സുന്ദരവും ആത്മാര്‍ത്തവും ആയ മനസി൯റെ വേദന...

    ReplyDelete