Monday, September 5, 2011

എന്റെ സ്വന്തം മോളൂസ്…




അറേബ്യൻ മണലാരണ്യത്തിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന എന്റെ ചിന്തകളിലേക്ക് മോളൂസ്- നീ കടന്നു വന്നത് അനന്തവിശാലമായ മരുഭൂമിയിൽ കണ്ട മരുപച്ചയായതു കൊണ്ടാണെന്ന് ഞാൻ പറയില്ല. അത്തരം ധാരാളം കണ്ടിട്ടുള്ള എനിക്ക് അതിനോടൊന്നും തോന്നാത്ത ഒരു പ്രത്യേകത നിന്നിൽ എന്തുകൊണ്ട് തോന്നി എന്നതിനു എനിക്ക് മറുപടിയുമില്ല. എന്നാൽ ഉണങ്ങി വരണ്ടു കിടക്കുന്ന കൃഷിഭൂമിയിൽ, ദൈവത്തിന്റെ അനുഗ്രഹം പോലെ പെയ്തു വീണ മഴത്തുള്ളികൾ മണ്ണിലേക്ക് അലിഞ്ഞിറങ്ങുന്നത് കാണുമ്പോൾ ഒരു കർഷകന്റെ മനസ്സിനുണ്ടായേക്കാവുന്ന കുളിർമ്മയെക്കാൾ എത്രയോ അവർണ്ണനീയമായത്ര കുളിർമ്മയും, ആഹ്ളാദവുമാണു നിന്നെ കണ്ടപ്പോൾ എനിക്കുണ്ടായത്.

സ്വപ്നത്തിൽ പോലും ആഗ്രഹിക്കാതിരുന്ന പ്രവാസ ജീവിതത്തിന്റെ ചതിക്കുഴിയിലേക്ക് ജീവിതസാഹചര്യം കൊണ്ട് എങ്ങിനെയോ എത്തിപ്പെട്ട എനിക്ക് ഈ “Worst Expatriate Life”-ൽ ലഭിച്ച ഏറ്റവും അമൂല്യമായ ഒന്നാണ് എന്റെ സ്വന്തം മോളൂസ്. ഗ്രിഗ്ഗോറിയൻ കലണ്ടറനുസരിച്ച് അവിശ്വസനീയമായ ഇരുപത്തിയഞ്ച് ദിവസത്തെ പരിചയം മാത്രമേ മോളൂസുമായിട്ടൊള്ളൂവെങ്കിലും, തമ്മിലുള്ള ബന്ധത്തിന്റെ ആഴം, ജന്മ-ജന്മാന്തരങ്ങളായുള്ള ബന്ധത്തേക്കാളും എത്രയോ വലുതാണ്.ഒന്നു മിണ്ടാതിരുന്നാൽ, ഒന്നു വിളി കേൾക്കാതിരുന്നാൽ, ആവശ്യപ്പെട്ടത് സാധിച്ചു കൊടുക്കാതിരുന്നാൽ, മെസ്സേജിനു മറുപടി അയക്കാതിരുന്നാൽ............ ഹൊ... അതിന്റെ കോൺസീക്വൻസ് ഊഹിക്കാൻ പോലും കഴിയില്ല.
എന്താണു എന്റെ മോളൂസിൽ, പ്രത്യേകമായി ഞാൻ കണ്ടത്..... ഒരു പക്ഷെ...... സ്നേഹിക്കാൻ മാത്രമറിയുന്ന ആ ഹൃദയത്തിന്റെ മാധുര്യമോ....??......അതോ... ചിരിക്കുമ്പോൾ പ്രത്യേക രീതിയിൽ ആകൃതി പ്രാപിക്കുന്ന ചുണ്ടുകളുടെ ആകാര ഭംഗിയോ...??....അതോ...കീഴ്താടിയുടെ ഓമനത്വമുള്ള രൂപമോ..??...അതോ.... എന്നെ വിളിക്കാനുപയോഗിക്കുന്ന “കൊച്ചൂ” എന്ന വാക്കിൽ അടാങ്ങിയിരിക്കുന്ന പേരിട്ടു വിളിക്കാനറിയാത്ത സ്നേഹത്തിന്റെ തീവ്രതയോ....??....

അറിയില്ല... എനിക്കൊന്നും അറിയില്ല......

പക്ഷെ... ഇനിയും പേരിട്ടിട്ടില്ലാത്ത സ്നേഹത്തിന്റെ മറ്റൊരു രൂപത്തിലുള്ള ഭാവനാലോകത്തെ രണ്ട് ഇണകളെപോലെയാണു ഞങ്ങൾ ഇന്ന്..... പിരിഞ്ഞിരികാൻ വയ്യാത്തത്ര അടുത്തിരിക്കുന്നു..... അവൾ എന്നും.. എന്റെ മാത്രം “മോളൂസ്” ആയിരിക്കും...!!! ഞാൻ അവളുടെ സ്വന്തം കൊച്ചുവും....!!!

Tuesday, August 9, 2011

ചാനലുകാരും, അവരുടെ എക്സ്ലൂസീവ് റിപ്പോർട്ടുക്കളും


അഴിമതിയുടെയും കൈക്കൂലിയുടെയും കഥകൾ പുറത്ത് കൊണ്ട് വരാൻ ചാനലുകൾ തമ്മിൽ തമ്മിൽ നടത്തുന്ന ജീവൻ മരണ പോരാട്ടം (??) നല്ലതു തന്നെ. പക്ഷെ അപ്പോഴും കുടുങ്ങുന്നത് പാവപ്പെട്ട രോഗികൾ . കഥകൾ എങ്ങിനെയായാലും “പിടിച്ചു ഞാന(അ)വനെന്നെ കെട്ടി കൊടുത്തു ഞാന(അ)വനെനിക്കിട്ടു രണ്ട്“ എന്നു പറഞ്ഞ പോലെ തല്ലു കൊള്ളുന്നത് എല്ലഴ്പോഴും പാവപ്പെട്ട പൊതുജനങ്ങൾ തന്നെ.

മഞ്ചേരി ജനറൽ ആശുപത്രിയിൽ മനോരമ എക്സ്ലൂസീവ് റിപ്പോർട്ടിനെ തുടർന്ന് (??) അന്വേഷണം കൂടാതെ ഡോക്ടറെ സസ്‌പെന്റ് ചെയ്ത നടപടിയെ തുടര്ന്ന് ഡോക്ടര്മാടര്‍ നടത്തിയ സമരത്തില്‍ മൂന്നുദിവസം കൊണ്ട് ഒഴിഞ്ഞത് മുന്നൂറോളം കട്ടിലുകള്‍. രോഗികളുടെ ആധിക്യം കൊണ്ട് വാര്ഡുകകളില്‍ കാലുകുത്താനാവാത്ത സ്ഥിതിയാണുണ്ടാവാറ്. എന്നാല്‍ ഈ ദിവസങ്ങളില്‍ അത്യാഹിത വിഭാഗവും ഒ.പിയും പ്രവര്ത്തിവച്ചിട്ടില്ല. നിലവിലുള്ള രോഗികളെ ഒരു ഡോക്ടര്‍ ആവശ്യമുള്ള ഘട്ടത്തില്‍ പരിശോധിക്കുകയാണ്. ഡോക്ടര്മാരര്‍ സമരത്തിലായതോടെ ഭൂരിഭാഗം പേരും ഡിസ്ചാര്ജ്ര വാങ്ങി മടങ്ങി. പകര്ച്ചനപ്പനി പടരുന്നതിനിടെ ആശുപത്രിയിലെ രണ്ടാം വാര്ഡുംത ഏഴാം വാര്ഡുംി രോഗികളെക്കൊണ്ട് നിറഞ്ഞ കാഴ്ചയായിരുന്നു ഒരാഴ്ച മുമ്പ്. ഈ വാര്ഡുെകള്‍ വ്യാഴാഴ്ച ശൂന്യമായിരുന്നു. പണിമുടക്കിന്റെ മൂന്നാം നാളും പല സ്ഥലങ്ങളില്നിിന്നായി രോഗികളെത്തി. ഒ.പി പ്രവര്ത്തിൊക്കാറില്ലെങ്കില്‍ അത്യാഹിത വിഭാഗം പ്രവര്ത്തി്ക്കാറുണ്ട്. അവിടെയെത്തിയ രോഗികള്‍ കണ്ടത് താഴിട്ട് പൂട്ടിയതാണ്. ഡോക്ടര്മാതര്‍ സമരത്തിലായതിനാല്‍ അത്യാഹിത വിഭാഗം പ്രവര്ത്തിിക്കില്ലെന്ന അറിയിപ്പുമുണ്ട്.വരാന്തകളിലെ കട്ടിലുകളില്‍ ഒന്നില്പോിലും ആളില്ല. ഓഫിസും കാര്യമായി പ്രവര്ത്തിുച്ചില്ല.

ഇപ്പോൾ മനോരമയോ അവരുടെ ആസനത്തിലെ പൂടപോലുമോ അവിടെയില്ല. മുൻപ് സുബദ എന്ന അതി പ്രശസ്ഥയായ ഗൈനോക്കോളജി ഡോക്റ്ററെ സ്വകാര്യ ആശുപത്രിക്കാർക്കു വേണ്ടി രാഷ്ട്രീയം കളിച്ച് അവിടെ നിന്നും പുറത്താക്കുകയും, അതിൽ മനം മടുത്ത് ഗവ: സർവീസിൽ നിന്നു തന്നെ അവർ രാജി വച്ചൊഴിഞ്ഞതും ആരും മറന്നിട്ടുണ്ടാവില്ല.

ആരെന്തു നേടി...... നാട്ടുകാരോ.. ഡോക്ടർമാരോ..അതോ.. മനോരമ ടി.വിയോ....


Monday, August 8, 2011

ശോഭനാ ജോർജ്ജും പഴയ നാടൻ പാട്ടുകളും

നമ്മടെ ശോഭനാ ജോർജ് പഴയ നാടൻ പാട്ടുകൾ കോർത്തിണക്കി വീഡിയൊ ഇറക്കുന്നതു പോലെ.........

അതൊരു മാത്യകയായി സ്വീകരിച്ച്... ഇനി കേരളത്തിലേയും.. ബംങ്കാളിലേയും... എൽ.ഡി.എഫുകാർക്ക് വല്ല വിപ്ലവ ഗാന വീഡിയോയൊ... സിനിമാറ്റിക്ക് വീഡിയോയൊ, അച്ചുമാമൻ കോമഡി വീഡിയോയൊ ഇറക്കുന്നതിനെ കുറിച്ച് ഒന്നു ഗഹനമായി അലോചിച്ചുകൂടെ....
എൻ.ബി: പി. ശശി / കോട്ടമുറുക് മോഡൽ വീഡിയൊ ഇറക്കരുതെന്നപേക്ഷിക്കുന്നു

Wednesday, August 3, 2011

രായപ്പനും...കെട്ട്യോളും

മോഹൻലാൽ "സു"ചിത്രയെയും,
മമ്മുട്ടി “സു“ൽഫത്തിനെയും
കല്ല്യാണം കഴിച്ചു “സൂ“പ്പർസ്റ്റാർ ആയി.
അപ്പോ വേറൊരു “സു”പ്രിയയെ
കല്ല്യാണം കഴിച്ചാൽ “സൂ“പ്പർ സ്റ്റാർ ആവാമെന്നാണു പി.രാജപ്പന്റെ ഊഹം... മ്..മ്...നടക്കട്ടെ....

കുറെ കാലം സംവ്യതയുടെ പേരു “സു”വ്യത എന്നാക്കിയാലോ എന്നു കരുതി കുറെ തല പുണ്ണാക്കി ആലോചിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷ പഠിക്കാൻ വേണ്ടി ബി.ബി.സി. കാണുമ്പോഴാണു അപ്രതീക്ഷിതമായി “സു”പ്രിയയുടെ ന്യൂസ് കണ്ടത്. പിന്നെ ഒന്നും ആലോജിച്ചില്ല.. നേരെ അങ്ങു കെട്ടി... സൂപ്പർസ്റ്റാർ ആവേണ്ടേ..അതിനു എന്തെല്ലാം സഹിക്കണം. കഷടം...തന്നെ....!!!!!

സ്ത്രീയും... അവളുടെ നാവും.

സ്ത്രീകൾക്ക് നാവ് ഒരു വജ്രായുധമാണ്. നാം അതിനെ “അവളുടെ നാക്കിനു നീളം കൂടുതൽ” എന്നു പറഞ്ഞ് അധിഃക്ഷേപിക്കുന്നു.

കഴിഞ്ഞയാഴ്ച്ച (17.07.2011) ഏഷ്യാനെറ്റിലെ “നേർക്കുനേർ” എന്ന പരിപാടിയിൽ ശാരി (കിളിനൂർ ഫെയിം) യുടെ അമ്മ പറയുകയ്ണ്ടായി- “അന്നു ഞങ്ങൾക്ക് സംഭവിക്കുന്നത് തെറ്റാണെന്ന് മനസ്സിലായിരുന്നില്ല. അതു മനസ്സിലാക്കി തരാൻ ആരും ഉണ്ടായിരുന്നില്ല. ഞാൻ എല്ലാവരേയും വിശ്വസിച്ചു പോയി. അന്ന് സംഭവിച്ചതെല്ലാം തെറ്റാണെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു. അതു മരണം വരെ എന്നെ സങ്കടപ്പെടുത്തുകയും ചെയ്യും,“

എന്താണു നിങ്ങൾക്കിതിൽ നിന്നും മനസ്സിലായത്…? ഇതൊരു കുമ്പസാരമാണോ… അതോ ഒരു തരം രക്ഷപ്പെടലോ..???

രാഷ്ട്രീയവും - നേത്യത്വ പ്രീണനവും....

രാഷ്ട്രീയം - അതേതു പ്രസ്ഥാനമായാലും ....ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ അതിന്റെ കാഴ്ച്ചപ്പാടിനെ ലക്ഷ്യമാക്കി സ്നേഹിച്ചു പ്രവർത്തിക്കുന്നവൻ എന്നും പടിക്കു പുറത്തായിരിക്കും.

എന്നാൽ പ്രസ്ഥാനത്തെ സ്നേഹിക്കാതെ, നേതാവിന്റെ മകനായി ജനിക്കുകയോ അല്ലെങ്കില്‍ നേതാവിന്റെ ചെരുപ്പിന്റെ വാറ് അഴിക്കാനും, പെട്ടി ചുമക്കാനും, കാലു നക്കാനും, കൂട്ടികൊടുക്കാനും, ഒഴിച്ചു കൊടുക്കാനും ഒക്കെ തയ്യാറായി നടക്കുകയോ ചെയ്തുന്നവൻ ഉയരങ്ങളിൽ എത്തുകയും ചെയ്യും..

അപ്പോൾ അവിടെ ജയിക്കുന്നത് പ്രസ്ഥാനത്തിന്റ്റെ കാഴ്ച്ചപ്പാടുകളോ... അതിന്റെ ആത്യന്തിക ലക്ഷ്യങ്ങളോ അല്ല. വെറും നേത്യത്വ പ്രീണനം മാത്രമാണ്. അവിടെയാണു രാഷ്ട്രീയ പ്രസ്ഥാനം വെറുക്കപ്പെട്ടതാവുന്നത്......

നമ്മുടെ പൂർവികർ ചെയ്തതെല്ലാം വിസ്മരിക്കപ്പെടുമ്പോഴുണ്ടാവുന്ന വേദന ..
അതാർക്ക് മനസ്സിലാവും...???

എല്ലാത്തിനും കാലം മാത്രം സാക്ഷി.....!!!

പ്രവാസിയുടെ വീക്കെന്റ്

അങ്ങിനെ ഒരു വീക്കെന്റു കൂടി വന്നെത്തി.
അന്ധമായി ഉറങ്ങാനും.... ബിരിയാണി കഴിക്കാനും ഉള്ള ദിവസം.
ഇന്നുച്ചക്ക് ഒരു മണിക്കു ഒഫീസിൽ നിന്നും പോവാം.
ലഞ്ച് കഴിച്ച് വൈകിട്ടു വരെ ഉറങ്ങണം.
അതു കഴിഞ്ഞു ഒന്നു പുറത്തു പോയി ഫ്രണ്ട്സിനെ കാണണം.
കുറച്ച് ഷോപ്പിങ്ങ് നടത്തണം.
വലിയ മാളുകളിൽ പോയി ഫിലിപ്പിനൊ പെൺകിടാങ്ങളെ നോക്കി രസിക്കണം.
ഒരു അൽ-ബൈക്കും കഴിച്ചു റൂമിൽ വന്നു പുലർച്ച വരെ ടീവി കണ്ടിരിക്കണം.
അതു കഴിഞ്ഞു നന്നായൊന്നുറങ്ങണം.....
പിന്നെ ഉച്ചക്കെണീറ്റ് പള്ളിയിൽ പോയിവന്നു ബിരിയാണിയും കഴിച്ച്; ഏഷ്യാനെറ്റിലെ വാൽകണ്ണാടിയും കണ്ട് ഉറങ്ങി ഉണരുമ്പോഴേക്കും; അടുത്ത വീക്കെന്റും കാത്തിരിക്കാനുള്ള മൂഡ് വന്നിട്ടുണ്ടാവും.......

സമയം എത്ര പെട്ടെന്നാ പോവുന്നത്...

Tuesday, August 2, 2011

വിരഹം

നൈമിഷികമീ വിരഹങ്ങളെല്ലാം
നാളെകളിൽ വിസ്മരിക്കാം
സ്മരിക്കാനിനിയെത്ര...
മരിക്കാത്തയോർമ്മകൾ...!!!